Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Construction

Malappuram

റോ​ഡ് നി​ര്‍​മാ​ണം; എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന്് ആ​വ​ശ്യം

എ​ട​ക്ക​ര: കെ​എ​ന്‍​ജി റോ​ഡി​ല്‍ മു​ട​ങ്ങി​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും നി​ല​മ്പൂ​ര്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം. മ​ല​യോ​ര ഹൈ​വേ കാ​റ്റാ​ടി​ക്ക​ട​വ് ചാ​ത്തം​മു​ണ്ട റീ​ച്ച് മൂ​ന്നി​ന്‍റെ പ്ര​വൃ​ത്തി​യും നി​ല​മ്പൂ​ര്‍ ബൈ​പാ​സ് പ്ര​വൃ​ത്തി​യും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും നാ​ളി​തു​വ​രെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

നി​ല​മ്പൂ​ര്‍, എ​ട​ക്ക​ര ടൗ​ണു​ക​ളി​ലെ റോ​ഡ് വീ​തി കൂ​ട്ടു​ക​യും നി​ല​മ്പൂ​ര്‍, എ​ട​ക്ക​ര ബൈ​പാ​സു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​വു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഈ ​ര​ണ്ട് ടൗ​ണു​ക​ളി​ലും ഇ​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി.​ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്് വി​നോ​ദ് പി. ​മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ. ​സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഹ​ക്കീം ച​ങ്ക​ര​ത്ത്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ര്‍, ട്ര​ഷ​റ​ര്‍ പി. ​മ​ധു, വ​നി​താ വി​ംഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ജാ​സ്മി​ന്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ്, സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ​ന്‍. അ​ബ്ദു​ല്‍ മ​ജീ​ദ്, യൂ​ത്ത് വി​ംഗ് ജി​ല്ല വൈ​സ് പ്ര​സി​ഡന്‍റ്് റി​യാ​സ് ചെ​മ്പ​ന്‍, കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഹു​സ​ന്‍ കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പി​റ​വം-​പെ​രു​വം​മു​ഴി റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു

പി​റ​വം: കു​മ​ര​കം-​നെ​ടു​മ്പാ​ശേ​രി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പെ​രു​വ-​പി​റ​വം-​പെ​രു​വം​മുഴി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ടി​ന്‍റെ (കെ​എ​സ്ടി​പി) കീ​ഴി​ൽ കു​മ​ര​കം-​നെ​ടു​മ്പാ​ശേ​രി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പെ​രു​വം​മു​ഴി റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

പു​ന​രാ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. പി​റ​വം-​ക​ക്കാ​ട് റോ​ഡി​ലു​ള്ള പ​ട​വെ​ട്ടി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​പ്പി​ക്ക​ഴു​ത്തു പോ​ലു​ള്ള പാ​ല​ത്തി​ലൂ​ടെ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​നം മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​നാ​വു​ക. ഇ​വി​ടെ സ​മാ​ന്ത​ര​പാ​ത നി​ർ​മി​ച്ച ശേ​ഷം പാ​ലം പൊ​ളി​ക്കും. പാ​ലം പൊ​ളി​ച്ചു പു​ന​ർ​നി​ർ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ര​ണ്ടു ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​തം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്ത് സ​മാ​ന്ത​ര റോ​ഡി​ന്‍റെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ൽ പെ​രു​വ-​പി​റ​വം-​പെ​രു​വം​മുഴി റോ​ഡി​ൽ വ​രു​ന്ന എ​ല്ലാ പാ​ല​ങ്ങ​ളു​ടെ​യും ക​ല​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. റീ​ബി​ൽ​ഡ് കേ​ര​ള​യി​ലു​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ച റോ​ഡ് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​മ​ര​ക​ത്തു​നി​ന്നും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം. നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച പ​ട​വെ​ട്ടി പാ​ല​ത്തി​ന്‍റെ സ​മാ​ന്ത​ര പാ​ത നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

District News

റോ​ഡ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: സി​ലോ​ൺ ക​ട​വ്- ഇ​രു​മ്പ​കം ബൈ​പാ​സാ​യി നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം കോ​ഴി​ക്കേ​ട്ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന​ൻ കൊ​ട്ടാ​ര​ത്തി​ൽ നി​ർ​വ​ഹി​ച്ചു.


തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ മ​റി​യാ​മ്മ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ദീ​പ ഷൈ​ജോ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റെ​ജി ചെ​റി​യാ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി ലി​ബി​ൻ ഏ​ബ്ര​ഹാം, ജി​ജി ച​ക്ക​മൂ​ട്ടി​ൽ, റോ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ബി​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ടി​പ്പാ​തനി​ർ​മാ​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ; പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടും അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ന്നു

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടും അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു.

അ​പ​ക​ടം​നി​റ​ഞ്ഞ ഈ ​ജം​ഗ്ഷ​നി​ൽ ഇ​പ്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ഇ​വി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡു​മു​റി​ഞ്ഞ് ക​ട​ന്നു​പോ​കാ​ൻ യാ​തൊ​രു സു​ര​ക്ഷാ​സം​വി​ധാ​ന​വും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ അ​നു മ​തി ല​ഭി​ച്ചി​രു​ന്നു.


എ​ന്നാ​ൽ ഇ​പ്പോ​ൾ അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. അ​നേ​കാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പോ​ട്ട ദേ​ശി​യ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ അ​ടു​ത്ത​യാ​ഴ്ച്ച ആ​രം​ഭി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ബ​സ് സ്റ്റോ​പ്പ്. ഇ​രു വ​ശ​ത്തേ​യ്ക്കും റോ​ഡ് മു​റി​ഞ്ഞു​ക​ട​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ത്ര​യും വേ​ഗം അ​ടി​പ്പാ​ത നി​ർ​മി​ക്കു​ക, പോ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, അ​ടി​പ്പാ​ത വ​രു​ന്ന​തു​വ​രെ സി​ഗ്ന​ൽ സി​സ്റ്റം നി​ല​നി​ർ​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

District News

എം​പി ഫ​ണ്ടി​ൽ കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി

നി​ല​ന്പൂ​ർ: എം​പി ഫ​ണ്ടി​ൽ കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ജ​യ​പു​രം-​അ​ള​ക്ക​ൽ റോ​ഡി​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലെ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 400 മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണം. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മൂ​ലേ​പ്പാ​ട​ത്ത് നി​ന്നാ​ണ് വി​ജ​യ​പു​രം-​അ​ള​ക്ക​ൽ റോ​ഡ്.

ഇ​തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ഏ​താ​നും മീ​റ്റ​ർ റോ​ഡ് ക​ഴി​ഞ്ഞാ​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടും എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡ് നി​ർ​മാ​ണം അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്കി​യു​ള്ള റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ ചി​ല​രു​ടെ സ്വാ​ർ​ഥ താ​ത്പ​ര്യ​മാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

Latest News

Corehub Up